വകുപ്പ് മേധാവിയ്ക്ക് യോഗ്യതയില്ല ; തിരു. മെഡിക്കൽ കോളജ് എൻഡോക്രൈനോളജി വിഭാഗം മേധാവിക്കെതിരെ പരാതി

news image
Nov 7, 2026, 8:26 am GMT+0000 payyolionline.in

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വകുപ്പ് മേധാവിക്ക് മതിയായ യോഗ്യത ഇല്ലെന്ന് ആരോപണം. എൻഡോക്രൈനോളജി വിഭാഗം മേധാവിയായ ഡോക്ടർ സി ജയകുമാരിക്കെതിരെയാണ് ആക്ഷേപം. നാഷണൽ മെഡിക്കൽ കൗൺസിലിന്റെ മാർഗ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ല എന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. PHD യോഗ്യതയുള്ളതുകൊണ്ടാണ് വകുപ്പ് മേധാവി ആക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

സർക്കാർ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് പ്രതിസന്ധിയായി തുടരുന്നതിനിടെയാണ് യോഗ്യതയില്ലാത്ത ഡോക്ടറെ വകുപ്പ് മേധാവി ആക്കി എന്ന ആക്ഷേപം ഉയർന്നത്.മെഡിസിൻ വിഭാഗം എംഡിയെ വകുപ്പ് മേധാവി ആക്കിയത് മാർഗനിർദേശങ്ങൾ പാലിക്കാതെ ആണെന്നും വിദ്യാർഥികൾ പറയുന്നു.

വിദ്യാർഥികളെ പഠിപ്പിക്കാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും യോഗ്യതയുള്ള ഡോക്ടർമാർ വകുപ്പിൽ ഇല്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നേരത്തെ വകുപ്പിൽ ഉണ്ടായിരുന്ന ഡോക്ടർമാരായ അഭിലാഷ് നായർ, രേഷ്മ, ശ്രീജിത്ത് ബാബു എന്നിവർ സർവീസിൽ നിന്ന് വിട്ടുപോയതും ഡോക്ടർ ജബ്ബാർ ഭരണ ചുമതലയിലേക്ക് മാറിയതും വകുപ്പിലെ പ്രതിസന്ധി രൂക്ഷമാക്കി. അടിയന്തരമായി പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടണം എന്നാണ് വിദ്യാർഥികളുടെ ആവശ്യം.

അതേസമയം, സംഭവത്തിൽ ആരോഗ്യ മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു. 48 മണിക്കൂർ കാത്തിരിക്കൂവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
അതിനിടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നാഷണൽ ഹെൽത്ത് മിഷൻ കരാർ നിയമനങ്ങൾ ആരോഗ്യവകുപ്പ് അന്വേഷിക്കും. NHM കരാർ ജീവനക്കാരുടെ നിയമനങ്ങളിൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വലിയ തരത്തിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരുന്നു. യോഗ്യതയില്ലാത്തവരെ രാഷ്ട്രീയ താത്പര്യത്തിന്റെ പേരിൽ തിരികി കയറ്റിയതായി ആരോഗ്യവകുപ്പിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷിക്കാനുള്ള തീരുമാനം.

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നടന്ന മുഴുവൻ എൻഎച്ച്എം നിയമനങ്ങളും അന്വേഷണത്തിൽ കൊണ്ടുവരും. കരാർ കാലാവധി അവസാനിച്ചതിന്റെ പിന്നാലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എൻഎച്ച്എം ജീവനക്കാരെ ഒഴിവാക്കിയിരുന്നു. കരാർ കാലാവധി അവസാനിച്ചതിനുശേഷം രണ്ടുമാസം നീട്ടി നൽകിയതിന് പിന്നാലെയായിരുന്നു ഈ നടപടി. കരാർ പുതുക്കുന്നതിൽ ഉദാരമായ സമീപനം സ്വീകരിക്കുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe