പയ്യോളി : ദേശീയ കാൻസർ അവബോധ ദിനാചരണത്തിന്റെ ഭാഗമായി പയ്യോളി നഗരസഭയും യു.പി.എച്ച്.സി പയ്യോളിയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഫ്സൽ സി.കെ മുഖ്യാതിഥിയായിരുന്നു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി സിന്ധു സ്വാഗതം പ്രസംഗം നടത്തി. ചടങ്ങിൽ സി.പി ഫാത്തിമ (ചെയർപേഴ്സൺ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി), പി.കുഞ്ഞാമു (ചെയർമാൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി), പി എം ഹൈറുന്നിസ (ചെയർപേഴ്സൺ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി), ഡോ. രാജേഷ് എൻ (ചീഫ് മെഡിക്കൽ ഓഫീസർ താലൂക്ക് ആയുർവേദ ആശുപത്രി തച്ചൻകുന്ന്), ഡോ. സുനിത ശ്രീധർ (മെഡിക്കൽ ഓഫീസർ ഹോമിയോപ്പതി ആയുഷ് പ്രൈമറി ഹെർത്ത് സെൻ്റർ പയ്യോളി), വിനോദൻ എം. കെ (ഹെൽത്ത് സൂപ്പർവൈസർ സി. എച്ച്. സി മേലടി), ശ്രീ. കെ. ജയരാജ് (ഹെൽത്ത് ഇൻസ്പെക്ടർ എഫ് എച്ച് സി ഇരിങ്ങൽ), ശ്രീ ടി പി പ്രജീഷ് കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, പയ്യോളി മുൻസിപ്പാലിറ്റി), കൗൺസിലർമാരായ ശ്രീ ദേവദാസൻ എം. കെ, ശ്രീമതി വിനീത സോമൻ, ശ്രീ.എം.വി. ബാബു, ശ്രീമതി.ഗീത ടി കെ, ശ്രീമതി. ഷൈന പി.കെ എന്നിവർ പങ്കെടുത്തു.മെഡിക്കൽ ഓഫീസർ ഡോക്ടർ സായി ലക്ഷ്മി കെ നന്ദി പറഞ്ഞു. ക്യാമ്പിൽ ഗർഭാശയഗള ക്യാൻസർ സ്ക്രീനിങ് ഡോ ഹേമലതയുടെ നേതൃത്വത്തിൽ നടന്നു. വൃക്കരോഗനിർണ്ണയം, നേത്രപരിശോധന, ഡോ. മേഘമധു (ഇഎൻടി), ഡോ. അഞ്ജന (ത്വക്ക് രോഗ വിഭാഗം), ദന്തപരിശോധന, ഡോ. സുനിത ശ്രീധർ (ഹോമിയോ), ഡോ. അമൃത ആർ, ഡോ. ഷെറിൻ കെ, ഡോ. ജാസിം (ആയുർവേദം) എന്നിവരുടെ സേവനം ലഭ്യമായിരുന്നു.ആകെ 797 പേർ പങ്കെടുത്ത ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലായി വിപുലമായ പരിശോധനകളും ചികിത്സാ സേവനങ്ങളും ലഭ്യമാക്കി.
ഡോ. ഹേമലതയുടെ നേതൃത്വത്തിൽ നടന്ന കാൻസർ സ്ക്രീനിംഗിൽ 67 പേർ പങ്കെടുക്കുകയും ഇതിൽ 27 പേരുടെ PAP സ്മിയർ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. ത്വക്ക് രോഗ വിഭാഗത്തിൽ ഡോ. അഞ്ജനയുടെ നേതൃത്വത്തിൽ 86 പേരും, ഇ.എൻ.ടി വിഭാഗത്തിൽ ഡോ. മേഘമധുവിന്റെ നേതൃത്വത്തിൽ 67 പേരും സേവനം തേടി. നേത്രവിഭാഗത്തിൽ പരിശോധന നടത്തിയ 101 പേരിൽ 25 പേർക്ക് തിമിരവും ഒരാൾക്ക് ഡയബറ്റിക് റെടിനോപ്പതിയും സ്ഥിരീകരിച്ചു.ഡോ. സുശാന്ത് കൃഷ്ണ, ഡോ. നൗഫൽ, ഡോ. രൂപിന, ഡോ. സൽമാൻ എന്നിവരടങ്ങിയ സംഘം 30 പേർക്ക് ദന്തപരിശോധന നടത്തി.
ജീവിതശൈലി രോഗനിർണ്ണയത്തിൽ 83 പേരും, ആയുർവേദ വിഭാഗത്തിൽ 45 പേരും, ഹോമിയോ വിഭാഗത്തിൽ 25 പേരും പങ്കെടുത്തു. ഇതിനുപുറമെ 243 പേർ ഫാർമസി സേവനവും, 11 പേർ ഐ.സി.ടി.സി സേവനങ്ങളും, 10 പേർ വീതം ഫിസിയോതെറാപ്പി, പാലിയേറ്റീവ് സേവനങ്ങളും പ്രയോജനപ്പെടുത്തി.
17 പേരുടെ കഫ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനത്തിൽ 65 പേരും യോഗ പരിശീലനത്തിൽ 40 പേരും പങ്കാളികളായി. ഡോക്ടർ ഷമ അബ്ദുൽ ഖാദർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുബീഷ് ടി കെ, അർബൻ ഹെൽത്ത് കോർഡിനേറ്റർ ശ്രീ സന്ദീപ് ആർ ,ശ്രീ സത്യജിത്ത് എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.യു പി എച്ച് സി പയ്യോളിയിലെ സ്റ്റാഫ് അംഗങ്ങൾ, ആശാപ്രവർത്തകർ, മുനിസിപ്പാലിറ്റി ടീം അംഗങ്ങൾ,കുടുംബശ്രീ ഹരിത കർമ്മ സേന,തച്ചംകുന്ന് കൂട്ടായ്മ, എച്ച് എം സി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വാർഡുകളിലെ കൗൺസിലർമാർ, നാട്ടുകാർ, വ്യാപാരി വ്യവസായി ഏകോപന സമിതി, കൊയിലാണ്ടി TDRF ടീം അംഗങ്ങൾ എന്നിവർ ക്യാമ്പുമായി സഹകരിച്ചു.

