ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു

news image
Nov 13, 2026, 1:07 pm GMT+0000 payyolionline.in

കൊല്ലം: ചടയമംഗലത്ത് എട്ടാം ക്ലാസുകാരനെ അതിക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ പിടിയിൽ. മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ ഓയൂരിൽ നിന്നാണ് പ്രതി രാജേഷിനെ പിടികൂടിയത്. മദ്യലഹരിയിൽ രാജേഷ് കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.രാജേഷിന് കുട്ടിയെ ഇഷ്ടമല്ലെന്ന് കുഞ്ഞിന്റെ മാതാവ് ശാലിനി പ്രതികരിച്ചു. മദ്യപിച്ചാൽ എന്നും കുട്ടിയെ അടിക്കുമെന്നും അസഭ്യം പറയുമെന്നും മാതാവ് പറഞ്ഞു. കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ലോകമറിഞ്ഞതും ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചതും. ആദ്യ വിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി മർദ്ദനത്തിൽ പരുക്കേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നൽകാൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. അതിക്രമത്തിൽ കർശന നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലവാകാശ കമ്മിഷൻ സംഭവത്തിൽ കേസെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe