കീഴൂർ ആറാട്ട് ഉത്സവം ചടങ്ങുകൾക്ക് തുടക്കമായി 

news image
Nov 17, 2026, 1:47 am GMT+0000 payyolionline.in

പയ്യോളി : വടക്കേ മലബാറിലെ ആദ്യ ക്ഷേത്രോത്സവം എന്ന ഖ്യാതിയുള്ള കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി. ഉത്സവത്തിന്റെ മുന്നോടിയായി ക്ഷേത്രത്തിലെ ദേവ ചൈതന്യം ആവാഹിച്ച തിരുവായുധം എഴുന്നള്ളിച്ചു കൊണ്ടു പ്രക്കൂഴം പാട്ട് തറയിലേക്കുള്ള എഴുന്നള്ളിപ്പ് നടത്തി. തുടർന്ന് പ്രകൂഴം പാട്ട് തറയിൽ വെച്ച് തെയ്യമ്പാടി കുറുപ്പിന്റെ നേതൃത്വത്തിൽ പ്രകൂഴം പാട്ട് നടത്തി. ക്ഷേത്രം മേൽശാന്തി അഞ്ചുറ്റി മംഗലം ഇല്ലത്ത് ഹരീന്ദ്രനാഥ് നമ്പൂതിരി, കളാശേരി ഇല്ലത്ത് മാധവൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ഇന്ന് ( ചൊവ്വ) വൈകീട്ട് കീഴൂർ പൂവെടി തറയ്ക്ക് സമീപം വെച്ച് ക്ഷേത്രോത്സവത്തിനു വ്രതമനുഷ്ഠിക്കുന്നവർക്കുള്ള ഇളനീർ കൊടുക്കൽ ചടങ്ങ് നടക്കും. എല്ലാ ദിവസവും വൈകിട്ട് ഭക്തജനങ്ങളുടെ വിശേഷാൽ വഴിപാടായ നിറമാലയും വിളക്കും നടക്കും. തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ നേതൃത്വത്തിലുള്ള വാദ്യസംഘം എല്ലാ ദിവസവും വൈകിട്ട് തായമ്പകയും മേളവും നടത്തും. ഡിസംബർ 11ന് ആറാട്ട് ഉത്സവത്തിന് കൊടിയേറും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe