പയ്യോളി: വ്യാപാരി വ്യവസായി ഏകോപന സമിതി മൂരാട് യൂണിറ്റ് പ്രസിഡൻ്റും പൊതു പ്രവർത്തകനുമായ മൂരാട് ഓയിൽ മില്ലിന് സമീപം സാജിദ് കൈരളി (49 -‘സഹാരിസ്’) അന്തരിച്ചു. മൂരാട് കൈരളി മെഡിക്കൽസ് ഉടമയാണ്. മൂരാട് മുഹുയുദ്ദീൻ ജുമഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി, കോൺഗ്രസ് 8-ാം ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ഫെബിന. മക്കൾ: മുഹമ്മദ് ഷാഹിദ് (ആർക്കിടെക്ചർ, ഹൈലൈറ്റ് മാൾ കോഴിക്കോട്), മുഹമ്മദ് ഫാദിൽ (വിദ്യാർഥി, മംഗലാപുരം), ഫിദമറിയം (വിദ്യാർഥിനി, കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ, കോട്ടക്കൽ),മുഹമ്മദ് സിയാൻ (വിദ്യാർഥി, വിദ്യാനികേതൻ പബ്ലിക് സ്കൂൾ, പയ്യോളി). പിതാവ്: മമ്മദ്. മാതാവ്: കുഞ്ഞിബി. സഹോദരൻ: ഹാരിസ് (ഖത്തർ). മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് മൂരാട് ജുമാ മസ്ജിദിൽ . ഖബറടക്കം 10 മണിക്ക് കോട്ടക്കൽ അങ്ങാടി പള്ളിയിൽ.
മൂരാട് ഓയിൽ മില്ലിന് സമീപം സാജിദ് കൈരളി അന്തരിച്ചു
Nov 18, 2026, 2:00 am GMT+0000
payyolionline.in
കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട: രണ്ട് കേസുകളിലായി 2 കോടിയുടെ സ്വർണ്ണം പിട ..
എല്‍പിഎസ്ടി സമരം ഒത്തുതീര്‍പ്പിലേക്ക്; എല്ലാ സ്കൂളുകളിലും ഇളവ് നല്‍കാതെ പ്രശ ..
