കൊച്ചിയിൽ ഡോക്ടറെ മർദിച്ച കേസ്; സിനിമ നടി അടക്കം പ്രതികൾക്ക് ജാമ്യം അനുവദിച്ചു

news image
Nov 19, 2026, 11:52 am GMT+0000 payyolionline.in

കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. യുവനടി അതുല്യ ചന്ദ്രൻ, ബിബിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് സെഷൻസ് കോടതി ജാമ്യം നൽകിയത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പിന്നീട് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കം പൂർത്തിയാക്കിയിരുന്നു. 12 പേർ പ്രതികളായ കേസിൽ മൂന്ന് പേർ മാത്രമാണ് പിടിയിലായിട്ടുള്ളത്. ഒളിവിലുള്ള ഡോക്ടർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും.

അതിനിടെ, ബലാത്സംഗ കേസിൽ പ്രതിയായ ഡോക്ടറുടെ ഫോണിൽ നിന്ന് പന്ത്രണ്ടോളം യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. ആക്രമണ കേസിലെ പരാതിക്കാരനായ ബലാത്സംഗ കേസിൽ പ്രതിയായ ഡോക്ടർ ജോൺസൺ കെ വർഗീസിന്റെ ഫോണിൽ നിന്ന് 12 ഓളം യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. നടി അടക്കമുള്ള ആക്രമണ കേസിലെ പ്രതികളാണ് ഈ ഫോൺ അന്വേഷണ സംഘത്തിന് കൈമാറിയത്. കൂടുതൽ യുവതികൾ പരാതിയുമായി വന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യും. ഒളിവിലുള്ള ഡോക്ടർക്കായും പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe