എൻ.എസ്.എസ് ‘ഇഗ്നൈറ്റ്’ വളണ്ടിയർ പരിശീലന ക്യാമ്പിന് സമാപനം

news image
Nov 22, 2026, 12:28 pm GMT+0000 payyolionline.in

പയ്യോളി : മൂന്ന് ദിവസമായി ഇരിങ്ങൽ സർഗലായ ക്രാഫ്റ്റ് വില്ലേജിൽ വെച്ച് നടക്കുന്ന കോഴിക്കോട് ജില്ലാ നാഷണൽ സർവീസ് സ്കീം വളണ്ടിയർ പരിശീലന ക്യാമ്പ് സമാപിച്ചു .സമാപന സമ്മേളനം സെക്കൻഡറി ജില്ലാ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി സുധീരൻ ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം റീജിയണൽ പ്രോഗ്രാം കൺവീനർ പിസി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പി കെ മുഹമ്മദ് റയീസ് സ്വാഗതവും വി എൻ റഫീഖ് നന്ദിയും പറഞ്ഞു. ഇ കെ ബ്രിജിത്ത്,പരിശീലകരായ രാജേഷ് കുളങ്ങര, വി കെ നാസർ, അസ്ലം ചലുപറമ്പിൽ , ക്ലസ്റ്റർ കൺവീനർ സില്ലി ബി കൃഷ്ണൻ, പ്രോഗ്രാം ഓഫീസർമാരായ പി ലിമ, ലത എന്നിവർ സംസാരിച്ചു. വളണ്ടിയർമാർ തെയ്യറാക്കിയ ക്യാമ്പ് പത്രം പ്രകാശനം ചെയ്തു. ഇതോടെ പ്രോഗ്രാം ഓഫീസർമാർക്കും വളണ്ടിയർ ലീഡർമാർക്കുമായി മൂന്ന് ഘട്ടങ്ങളിലായി സംഘടിപ്പിച്ച പരിശീലന പരിപാടികൾക്ക് സമാപനമായി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe