കൽപറ്റ: വയനാട് കൽപ്പറ്റയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ ആക്രമണം. പൊഴുതന സ്വദേശി നുസ്രത്തിനെ ആണ് കൽപറ്റയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിനുള്ളിൽ വച്ച് കത്തി കൊണ്ട് ആക്രമണം നേരിടേണ്ടി വന്നത്.പഴയ വൈത്തിരി സ്വദേശിയായ തീർത്ഥ എന്ന 19കാരിയാണ് ആക്രമണം നടത്തിയത്. ജോലി സമയത്ത് ഷോറൂമിൽ എത്തിയാണ് യുവതി കറിക്കത്തി ഉപയോഗിച്ച് കുത്തിയത്. മുഖത്ത് കുത്തേറ്റ നുസ്രത്ത് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നുസ്രത്തിന്റെ മകനുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെ ചൊല്ലിയുള്ള പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് സൂചന. […]
Kozhikode
