അക്ഷരോന്നതി പദ്ധതി : ജില്ലാ കലക്ടർക്ക് 7235 പുസ്തകങ്ങൾ കൈമാറി എൻഎസ്എസ് വോളണ്ടിയർമാർ

news image
Aug 3, 2025, 12:04 pm GMT+0000 payyolionline.in

കോഴിക്കോട്: ജില്ലയിലെ തദ്ദേശസ്ഥാപന പരിധികളിലെ പട്ടികവർഗ്ഗ ഉന്നതികളിൽ വായന സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികവർഗ്ഗ വികസന വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് സംഘടിപ്പിക്കുന്ന അക്ഷരോന്നതി പദ്ധതിയിലേക്ക് നാഷണൽ സർവ്വീസ് സ്ക്കീം ഹയർ സെക്കണ്ടറി വിഭാഗം സമാഹരിച്ച 7235 പുസ്തകങ്ങൾ ജില്ലാ കലക്ടർക്ക് കൈമാറി.
എൻ എസ് എസ് റീജിയണൽ കൺവീനർ എസ്. ശ്രീചിത്ത് ജില്ലാ കൺവീനർ എം.കെ ഫൈസൽ, ക്ലസ്റ്റർ കൺവീനർമാരായ ടി.രതീഷ്, കെ.ഷാജി, പി.കെ സുധാകരൻ, പി.ശ്രീജിത്ത്, കെ.വി സന്തോഷ് കുമാർ, രതീഷ് ആർ നായർ, സില്ലി ബി കൃഷ്ണൻ പ്രോഗ്രാം ഓഫീസർമാരായ പി.കെ ഹസീന, പി.എസ് ഫാത്തിമ ഷഫ്ന, എൻ വി അബ്ദുൾ ഗഫൂർ,ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സമാഹരിച്ച കാലിക്കറ്റ് ഗേൾസ് , ജെ ഡി ടി, ജി എച്ച് എസ് എസ് പെരിങ്ങളം യൂണിറ്റുകളിലെ വോളണ്ടിയർമാരും പങ്കെടുത്തു.


ജില്ലയിലെ 162 എൻ എസ് എസ് യൂണിറ്റുകളിൽ നിന്നായി പതിനാറായിരത്തി ഇരുന്നൂറ് വോളണ്ടിയർമാർ, നൂറ്റി അറുപത്തിരണ്ട് പ്രോഗ്രാം ഓഫീസർമാർ പതിനാല് ക്ലസ്റ്റർ കൺവീനർമാർ ജില്ലാ റീജിയണൽ പ്രോഗ്രാം കോർഡിനേറ്റർമാർ തുടങ്ങിയവർ പദ്ധതിയിൽ പങ്കാളികളായി.
നാഷണൽ സർവീസ് സ്ക്കീം പുസ്തക സമാഹരണ പ്രവർത്തനങ്ങളുടെ ഭാഗമായതോടെ അക്ഷരോന്നതി പദ്ധതിയുടെ സന്ദേശവും പ്രചരണവും ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് എത്തുകയുണ്ടായി. വിദ്യാർത്ഥികൾ സ്വന്തമായും അവരുടെ പ്രദേശങ്ങളിലെ വീടുകൾ കയറിയിറങ്ങിയുമാണ് പുസ്തകങ്ങൾ സമാഹരിച്ചത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe