അഞ്ചുതെങ്ങ് സ്റ്റേഷനിലെ എ എസ് ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. കെ ഷിബു മോനെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
കഴിഞ്ഞ രണ്ടര വർഷമായി അഞ്ചുതെങ്ങിൽ സേവനമനുഷ്ടിച്ചുവരികയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. വാടകവീട്ടിൽ താമസിക്കുകയായിരുന്നു ഇവരുടെ കുടുംബം പുതിയ വീട് നിർമാണം ആരംഭിക്കാനിരിക്കവേയാണ് മരണം.നേരത്തെ ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സ്റ്റേഷൻ കെട്ടിടത്തിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സിപിഒ സന്തോഷ് കുമാർ ആണ് മരിച്ചത്. തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ സന്തോഷ് കുമാറിനെ വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
