50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ. നവംബർ ഒന്നു മുതലാണ് ഓഫറുകൾ ലഭ്യമായി തുടങ്ങുക. നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകും. ഇതിനൊപ്പം, സപ്ലൈകോയിൽ നിന്ന് ആയിരം രൂപയ്ക്ക് സബ്സിഡി ഇതര സാധനങ്ങൾ വാങ്ങിയാൽ ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് ലഭ്യമാകും.
250 കോടി രൂപ പ്രതിമാസ വിറ്റു വരവാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളും ആരംഭിക്കുമെന്ന് അറിയിച്ചു.ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരിയും നൽകും.
