പയ്യോളി: അടിപ്പാത നിർമാണം യാഥാർത്ഥ്യമാകുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, പയ്യോളി നോർത്ത് പ്രദേശത്ത് സംഘടിപ്പിച്ച ഒരു പകൽ നീണ്ട ഉപവാസ സമരം ശ്രദ്ധേയമായി. അയനിക്കാട് പള്ളിയും അയ്യപ്പ ക്ഷേത്രവും സ്ഥിതിചെയ്യുന്ന പ്രദേശത്ത് അടിപ്പാത നിർമിക്കണമെന്ന ആവശ്യമാണ് ജനകീയ സമരമായി മാറിയത്.
അടിപ്പാത കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസം പയ്യോളി നഗരസഭ വൈസ് ചെയര്മാന് മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ഹക്കീം അധ്യക്ഷനായി. വൈകീട്ട് മുന്‍ എം എല്‍ എ കെ ദാസനും മഹേഷ് ചോമ്പാലയും നാരങ്ങാ’നീരുനല്കി ഉപവാസം അവസാനിപ്പിച്ചു. ശശീന്ദ്രന് തരിപ്പയില്‍, എം പി ജയദേവന്, മനോജ് തരിപ്പയില്‍, എം പി ഷിബു, , മഠത്തിൽ നാണു, മഠത്തിൽ അബ്ദുറ ഹിമാൻ, ടി. ചന്തു, എ.കെ. ബൈജു, കെ.ടി. വിനോ ദൻ, രാജൻ കൊളാവിപ്പാ ലം, കെ. ശശിധരൻ, ഇബ്രാ ഹിം തിക്കോടി, മേലടി മുഹ മ്മദ്, ബഷീർ മേലടി, എം. ഫൈസൽ എന്നിവർ സം സാരിച്ചു. പ്രേംകുമാർ വട കര, ശ്രീനിവാസൻ പള്ളി ക്കര, എ.പി. ബാബു എന്നി വർ നയിച്ച സംഗീതസദസ്സു മുണ്ടായി. ഇവിടെ അടിപ്പാത വന്നില്ലെങ്കിൽ രണ്ടരക്കി ലോമീറ്റർ സഞ്ചരിച്ചുവേണം ഇരുഭാഗത്തുമുള്ള ആളു കൾക്ക് ഉദ്ദേശിച്ച സ്ഥലത്തെ ത്താൻ.
