തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യം തള്ളി കോടതി. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. ജാമ്യാപേക്ഷ അംഗീകരിക്കാൻ കഴിയില്ല. ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യം തള്ളുകയായിരുന്നു.
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യം തള്ളി കോടതി
Dec 6, 2025, 12:22 pm GMT+0000
payyolionline.in
