കൊയിലാണ്ടി: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞാ സ്വീകരണം നടന്നു.
യൂണിറ്റ് പ്രസിഡൻറ് കെ.എം. രാജീവൻ അധ്യക്ഷനായി. ടി.പി. ഇസ്മായിൽ, സി.കെ. ലാലു, പി.പി. അഹമ്മദ്, ഉഷ, മനോജ് ബാലകൃഷ്ണൻ, സുധാമൃതം, റിയാസ്, അബൂബക്കർ, ശൈലജ സി.എം. തുടങ്ങിയവർ പങ്കെടുത്തു.
യൂത്ത് വിങ് നേതാക്കളായ കെ.എം. സുഹൈൽ, ഷൗക്കത്തലി കൊയിലാണ്ടി, സാജിദ് അബ്ദുറഹിമാൻ, നബീൽ ഫാമിലി, നിബ്റാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.