അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; പയ്യോളി 26-ാം ഡിവിഷനിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും

news image
Jun 26, 2025, 4:56 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭ 26-ാം ഡിവിഷൻ ബോധവൽക്കരണ ക്ലാസും, പ്രതിജ്ഞയും സംഘടിപ്പിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ അധ്യക്ഷത വഹിച്ചു.

 

പയ്യോളി പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർമാരായ  സുദർശൻ,  വിനോദ് എന്നിവർ ക്ലാസും എടുക്കുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു . ഇബ്രാഹിം തിക്കോടി, സവാദ്, എന്നിവർ ആശംസ പ്രസംഗം നടത്തി. ഡിവിഷൻ കൗൺസിലർ എ പി റസാക്ക് സ്വാഗതവും ജാഗ്രത സമിതി അംഗം ടി പി നാണു നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe