‘അപരിചിതര്‍ ‘ലിഫ്റ്റ് ‘ നല്കിയാലും ഒപ്പം പോകല്ലേ…’; വിദ്യാര്‍ഥികളോട് മോട്ടോര്‍ വാഹനവകുപ്പ്

news image
Jul 4, 2025, 1:25 pm GMT+0000 payyolionline.in

വൈക്കം: വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടിലേക്കും പോകുമ്പോഴും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. വാഹനങ്ങള്‍ നിര്‍ത്താറുമുണ്ട്. കുട്ടികള്‍ അതില്‍ കയറി ലക്ഷ്യസ്ഥാനത്ത്എത്താറുമുണ്ട്. എന്നാല്‍, ഇത് ചിലപ്പോള്‍ അപകടത്തിലേക്ക് നയിക്കാം. എന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍, മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, മയക്കുമരുന്ന് കടത്തുന്നവര്‍, കുട്ടികളോട് മോശമായി പെരുമാറുന്നവര്‍, മറ്റു ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടേണ്ടിവന്നേക്കാവുന്ന വിപത്തുകള്‍ നിരവധിയാണ്. അപരിചിതരായ വ്യക്തികള്‍ അവരുടെ വാഹനത്തില്‍ ലിഫ്റ്റ് നല്‍കാന്‍ തയ്യാറായാലും വിദ്യാര്‍ഥികള്‍ കയറരുതെന്ന് എംവിഡി പറയുന്നു. സ്‌കൂള്‍ ബസുകളും പൊതുഗതാഗത സംവിധാനങ്ങളും വിദ്യാര്‍ഥികള്‍ പരമാവധി ഉപയോഗിക്കണമെന്നും എംവിഡി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe