അഭിരാമിയുടെ ചികിത്സക്കായി കീഴൂര്‍ കമ്മറ്റി സമാഹരിച്ച ഫണ്ട് കൈമാറി

news image
Jul 17, 2023, 6:08 am GMT+0000 payyolionline.in

പയ്യോളി: മണങ്ങാട്ട് ചാലിൽ അഭിരാമിയുടെ കരൾ മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി കീഴൂർ കമ്മിറ്റി സമാഹരിച്ച തുക മണിയൂർ മുതുവന കമ്മിറ്റിക്ക് കൈമാറി. കീഴൂർ പ്രിയദർശിനി ശിശു മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ പയ്യോളി നഗരസഭ ചെയർമാൻ ബഹു വടക്കയിൽ ഷഫീഖ് 487260 രൂപ കൈമാറി.

ചടങ്ങിൽ കമ്മിറ്റി ചെയർമാൻ കെ. ടി സത്യൻ അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ, ഷിജിനാ മോഹൻ , ഏഞ്ഞിലാടി അഹമ്മദ്, കെ . പി രാജൻ, പി.ടി.കെ മൂഹമ്മദലി, എന്നിവർ സംസാരിച്ചു. വി.വി ഹരിദാസൻ സ്വാഗതവും കെ.ടി ശിവദാസൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe