പയ്യോളി: ടിപി ചന്ദ്രശേഖരൻ അനുസ്മരണാർത്ഥം ഗ്രാമം സാംസ്കാരിക വേദി യു എ ഇ 25,000 രൂപ മുഖ വിലക്കുള്ള പുസ്തകം അയനിക്കാട് അയ്യപ്പൻ കാവ് യുപി സ്കൂളിന് കൈമാറി. ചടങ്ങിൽ സ്കൂളിന്റെ പ്രധാന അദ്ധ്യാപകൻ മനോജ് മാസ്റ്റർ ഗ്രാമം പ്രതിനിധി ബാലകൃഷ്ണൻ ഇരിങ്ങലിൽ നിന്നും പുസ്തകം ഏറ്റു വാങ്ങി. ടി എം പ്രജീഷ് , ഇ കെ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            