അയനിക്കാട് തേജസ്വിനി പരസ്പര സഹായ സംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു; പ്രതിഭകളെ ആദരിച്ചു

news image
Jun 9, 2025, 9:04 am GMT+0000 payyolionline.in

പയ്യോളി :  മുഹമ്മദ് പേരാമ്പ്ര  അയനിക്കാട്  തേജസ്വിനി പരസ്പര സഹായ സംഘം ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ  എല്‍ എസ് എസ് , യു എസ് എസ് , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് മൊമൻ്റോ നൽകി ആദരിച്ചു.

ജില്ലാതലത്തിൽ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട ഷൈലജാ മനോജ്, കെ എസ് ഇ ബി ലൈന്മാനായ ശ്രീജു വിനെ എന്നിവരെയും പ്രത്യേകമായി ആദരിച്ചു.

തണൽ ഡയാലിസിസ് കേന്ദ്രം പെരുമാൾപുരത്തിന്റെ നേതൃത്വത്തിൽ വൃക്കരോഗനിർണ്ണയ ക്യാമ്പും നടന്നു.

ഉദ്ഘാടന യോഗത്തിൽ എം. ടി. സജിത്ത്  സ്വാഗതവും, സുബിഷ് ഷാജി അധ്യക്ഷത്വവും വഹിച്ചു. 33ാം ഡിവിഷൻ കൗൺസിലർ ചെറിയാവി സുരേഷ് ബാബു, 30ാം ഡിവിഷൻ കൗൺസിലർ ഷൈമ ശ്രീജു, തേജസ്വിനി രക്ഷാധികാരി വി.വി. അനിത, തേജസ്വിനി എക്സിക്യൂട്ടീവ് അംഗം കനകരാജ് കൊളാവി, ജിദേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി.

മുഹമ്മദ് പേരാമ്പ്ര, ചെറിയാവി സുരേഷ് ബാബു, വി.വി. അനിത, ഷൈമ ശ്രീജു, കനകരാജ് കൊളാവി, കേളപ്പൻ കെ.ടി., വി. ഗോപാലൻ, പുഷ്പ ടീച്ചർ, പി.ടി.വി. സുരേന്ദ്രൻ (റിട്ട. മിലിട്ടറി), സുബിഷ് ഷാജി എന്നിവർ വിജയികളായ വിദ്യാർത്ഥികൾക്ക് മൊമൻ്റോ നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe