അയനിക്കാട് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് ഓഫീസ് പ്രവർത്തനമാരംഭിച്ചു

news image
May 11, 2025, 4:15 pm GMT+0000 payyolionline.in

പയ്യോളി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് അയനിക്കാട് കുറ്റിയിൽ പീടിക ഓഫീസ് മഠത്തിൽ മുക്കിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ചെയർമാൻ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഓഫീസ്  ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സി മനോജ് കുമാർ അധ്യക്ഷനായി. ഹോം കെയർ പ്രവർത്തന ഫണ്ട് എം പി ബാബുവിൽ നിന്നും ഏറ്റുവാങ്ങി ജില്ലാ കമ്മിറ്റി അംഗം  എം പി ഷിബു ഉദ്ഘാടനം ചെയ്തു.  വിവിധ വ്യക്തികളുടെ സ്മരണക്കായി നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾഎംഎൽഎ ഏറ്റുവാങ്ങി.

സുരക്ഷ പെയിൻ ആൻഡ് പാലിയേ റ്റീവ് അയനിക്കാട് കുറ്റിയിൽ പീടിക ഓഫീസ് ജില്ലാ ചെയർമാൻ കെ പി    കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കെ വിജയരാഘവൻ, എൻ സി മുസ്തഫ,മേലടി മുഹമ്മദ്, കൂടയിൽ ശ്രീധരൻ, വി വി അനിത എന്നിവർ സംസാരിച്ചു. രവി ചാത്തങ്ങാടി സ്വാഗതവും ട്രഷറർ കെ ഫജറുദ്ദീൻ നന്ദിയും പറഞ്ഞു. അയനിക്കാട് മഠത്തിൽ മുക്കിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായിരുന്ന ഗോവിന്ദൻ അടി യോടിയുടെ പേരിലുള്ള സ്മാരക മന്ദിരം നവീകരിച്ചാണ് സുരക്ഷയുടെ ഓഫീസ് പ്രവർത്തനമാരഭിച്ചിരിക്കുന്നത്. പരിപാടി യുടെ ഭാഗമായിലഹരി വസ്തുക്കൾക്കെതിരെ വിദ്യാർത്ഥികളുടെ പോസ്റ്റർ രചനാ മത്സരവും ജയൻ മൂരാട് അവതരിപ്പിക്കുന്ന  ‘ജീവിതമാണ് ലഹരി’ എന്ന ലഹരി വിരുദ്ധ ഏകപാത്ര നാടകവും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe