അരുൺ ലൈബ്രറി എളാട്ടേരി പ്രതിഭകളെ ആദരിച്ചു

news image
Sep 8, 2025, 9:53 am GMT+0000 payyolionline.in

എളാട്ടേരി :  കൊയിലാണ്ടി : അരുൺ ലൈബ്രറി എളാട്ടേരിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലും കലാ -സാമൂഹ്യ മേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ലൈബ്രറി പ്രസിഡൻറ് എൻ.എം. നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങ് താലൂക്ക് ലൈബ്രറി കമ്മിറ്റി സെക്രട്ടറി പി. വേണു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ബി. ജുബീഷ് ,സാംസ്കാരിക ഗ്രന്ഥശാല പ്രവർത്തകൻ കെ. ഗീതാനന്ദൻ, ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, പി. ചാത്തപ്പൻ, കെ. ദാമോദരൻ, കെ. ജയന്തി, ടി .എം . ഷീജ, എ. സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ ഓണക്കളികളിലൂടെ ഓണാഘോഷം നടത്തി. ഓണക്കളികൾക്ക് പി. കെ. ശങ്കരൻ കോ ഓർഡിനേറ്ററാ യി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe