ആടിയ ശിഷ്ടം നെയ്യ് വിൽപന ; ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം റിപ്പോർട്ട്

news image
Mar 14, 2026, 3:56 am GMT+0000 payyolionline.in

പത്തനംതിട്ട: ശബരിമല ആടിയ ശിഷ്ടം നെയ്യ് വിൽപനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം. 25.52ലക്ഷം രൂപയുടെ കുറവാണ് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായിരിക്കുന്നത്. ലക്ഷകണക്കിന് രൂപയുടെ ഇടപാട് രേഖപ്പെടുത്തിയിരിക്കുന്നത് നാല് സ്‌കൂൾ നോട്ടുബുക്കുകളിലാണ്. ബുക്കിൽ നിറയെ വെട്ടലും തിരുത്തലുമാണ്. ഇതിനാൽ കണക്കുകൾ പലതും വായിക്കാൻ സാധിക്കാത്ത വിധം അവ്യക്തമാണെന്നും നെയ്യുടെ അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് വിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് ബോർഡ് കൃത്യമായി മറുപടി നൽകിയില്ല. നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
ശബരിമല ആടിയ ശിഷ്ടം നെയ്യ്ക്കൊള്ളയിൽ തട്ടിപ്പിന്റെ കേന്ദ്രം അറസ്റ്റിലായ സുനിൽ കുമാർ പോറ്റിയെന്ന് കണ്ടെത്തിയിരുന്നു. 36.24 രൂപയുടെ ക്രമക്കേടാണ് ഇയാൾ നടത്തിയത് എന്നാണ് കണ്ടെത്തിയത്. രണ്ട് മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നെയ്യുടെ സ്റ്റോക്കിൽ വ്യാപകമായ ക്രമക്കേട് നടത്തിയാണ് പണം തട്ടിയത്. മറ്റ് ജീവനക്കാരുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും വിജിലൻസ് കണ്ടെത്തി.സുനിൽ കുമാർ പോറ്റി കഴിഞ്ഞ മണ്ഡലകാലത്തിന് തൊട്ടുമുമ്പാണ് ശബരിമലയിൽ നിയമിതനായത്.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിൽ കീഴ്ശാന്തിയായിരുന്നു. മണ്ഡലകാലത്തിന് മുമ്പ് ആടിയ ശിഷ്ടം നെയ്യ് ഉൾപ്പെടെയുള്ള ആചാരപരമായ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി പല ക്ഷേത്രങ്ങളിലും കീഴ്ശാന്തിയായി പ്രവർത്തിച്ചവരെ ശബരിമലയിലേക്ക് നിയമിക്കുന്നത് പതിവുള്ള കാര്യമാണ്. തുടർന്നാണ് ആലപ്പുഴ അരൂർ സ്വദേശിയായ സുനിൽ കുമാർ പോറ്റി സന്നിധാനത്ത് എത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe