See the trending News

Aug 19, 2025, 2:45 pm IST

-->

Payyoli Online

‘ആന്‍റി റാബിസ് വാക്സിൻ ലോബി കേരളത്തിലും പ്രവർത്തിക്കുന്നു, കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്ന തരത്തിലാണ്എബിസി നിയമം’ : ബിജു പ്രഭാകര്‍

news image
Aug 19, 2025, 6:49 am GMT+0000 payyolionline.in

തിരുവനന്തപുരം:തെരുവുനായ ശല്യത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്ന തരത്തിലാണ് എ.ബി.സി നിയമമെന്ന് ബിജു പ്രഭാകർ ഐഎഎസ് ( റിട്ട) പറഞ്ഞുു ചില വാക്സിൻ കമ്പനികളുടെ ലോബി സുപ്രീംകോടതിയിൽ വരെ വക്കീലന്മാരെ നിയമിച്ചിരിക്കുന്നു. ആൻ്റി റാബിസ് വാക്സിൻ ലോബി കേരളത്തിലും പ്രവർത്തിക്കുന്നു .പൈസ മുടക്കിയാൽ ഗോവിന്ദച്ചാമിക്ക് വരെ വക്കീലിനെ കിട്ടുന്ന നാടാണ് കേരളം. വിചാരണ തടവുകാർ ഇന്ത്യയിലെ ജയിലുകളിൽ പെരുകുകയാണ് ഇവർക്ക് വേണ്ടി സംസാരിക്കാൻ വക്കീലമാരില്ല , പക്ഷേ പട്ടിക്കുവേണ്ടി സംസാരിക്കാൻ ആളുണ്ടെന്നും അദ്ദേഹം പരിഹസിച്ചു

ദില്ലിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന ഉത്തരവിനെതിരായ ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറയാനായി മാറ്റി.സ്റ്റേആവശ്യം ഉന്നയിച്ചുള്ള ഹർജികളാണ് വിധി പറയാൻ മാറ്റിയത്.

തെരുവുനായ് ശല്യം പരിഹരിക്കാൻ പാർലമെന്‍റ്  നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുന്നുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ല. ചെയ്യേണ്ട കാര്യങ്ങൾ അധികൃതർ ചെയ്യുന്നില്ല. അതിന്‍റെ  ഉത്തരവാദിത്തം അവർ ഏറ്റെടുക്കുക തന്നെ വേണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കോടതി ഉത്തരവിനെതിരെ ഉയർന്ന പ്രതിഷേധങ്ങളിലും വിമർശനങ്ങളിലും കോടതി അതൃപ്തി രേഖപ്പെടുത്തി. തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന കർശന നിർദേശം ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 11നാണ് നൽകിയത്.

About the Author

WD
Web Desk
 

Advertisement
Latest Videos
Promoted Content

Promoted Content

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe
Join our whatsapp group