തുറയൂർ: കേരളത്തിലെ ആരോഗ്യ രംഗവും അതിന്റെ സംവിധാനങ്ങളും അനിശ്ചിതത്വത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പു കുത്തിയിരിക്കയാണ് എന്ന് തുറയൂരിൽ ചേർന്ന ഗൾഫ് പ്രവാസി സംഗമം അഭിപ്രായപ്പെട്ടു. പൊതു ആരോഗ്യ മേഖല സർക്കാരിന് തന്നെ വിശ്വാസമില്ലായിരിക്കുന്നു . അവശ്യവസ്തുക്കളോ മരുന്നുകളോ ആവശ്യത്തിന് ഡോക്ടോമാരോ ഇല്ലാത്ത അവസ്ഥയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോലും. ഖത്തർ കെഎം സിസി നേതാവ് കുന്നുമ്മൽ റസാക്ക് സംഗമം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി സികെ അസീസ് സ്വാഗതം പറഞ്ഞു. മുനീർ കുളങ്ങര, കോവുമ്മൽ അലി, ലത്തീഫ് തുറയൂർ, പികെ മൊയ്തീൻ, ഷംസു കിഴക്കലോൽ, ഷാനി സികെ, ഷാജഹാൻ കിഴക്കലോൽ , എകെ അഷറഫ് , ബാവൂട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പിടി അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. ഈ വരുന്ന 19 നു പേരാമ്പ്രയിൽ നടക്കുന്ന ആരോഗ്യ മേഖലയെ തകർക്കുന്ന പിണറായി സർക്കാരിനെതിരെയുള്ള മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിലുള്ള ബഹുജന റാലി യിൽ അണിചേരാൻ പ്രവാസികളടക്കം തുറയൂരിൽ നിന്നും പ്രവർത്തകർ പങ്കെടുക്കാനും തീരുമാനിച്ചു.