ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

news image
Jun 27, 2025, 10:59 am GMT+0000 payyolionline.in

തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ, മന്ത്രിമാരായ എം.ബി രാജേഷ്, കെ.രാജൻ പ്രതിപക്ഷ നേതാവ് എന്നിവർ ആര്യാടൻ ഷൗക്കത്തിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ആര്യാടൻ ഷൗക്കത്തിന് 77,737 വോട്ടുകളും എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ19,760 വോട്ടുകളുമായിരുന്നു ലഭിച്ചത്.

മണ്ഡലത്തിലെ ഇടത് എം എല്‍ എയായിരുന്ന പി. വി അന്‍വര്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 2016നു ശേഷം ആദ്യമായാണ് യു.ഡി.എഫ് നിലമ്പൂരില്‍ വിജയിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe