ആറളം വിയറ്റ്നാം കോളനിയിൽ മാവോയിസ്റ്റ് സംഘം; എത്തിയതാരെന്ന് സ്ഥിരീകരിച്ചു, കേസെടുത്ത് പൊലീസ്

news image
Feb 9, 2023, 1:31 am GMT+0000 payyolionline.in

കണ്ണൂർ: ആറളം വിയറ്റ്നാം കോളനിയിൽ എത്തിയ മാവോയിസ്റ്റ് സംഘത്തിനെതിരെ പൊലീസ് കേസ് എടുത്തു. യുഎപിഎ നിയമ പ്രകാരമാണ് ആറളം പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം കോളനിയിൽ എത്തിയത് സി പി മൊയ്ദീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തിങ്കൾ രാത്രി 7 മണിയോടെ വിയറ്റ്നാം കോളനിയിലെത്തിയ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ജിഷ,വിക്രം ഗൗഡ, സോമൻ, ജയണ്ണ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.ഇവർക്കായി തണ്ടർ ബോൾട്ട് സംഘം ഇന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കോളനിയിൽ എത്തി ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് തിങ്കളാഴ്ച്ച രാത്രി 9 മണിയോടെ കൊട്ടിയൂർ വനത്തിലേക്ക് മാവോയിസ്റ്റ് സംഘം മടങ്ങിയതാണ് വിവരം. സംഘത്തിലെ അഞ്ച് പേരും ആയുധധാരികളായിരുന്നു.തമിഴും ഹിന്ദിയും കലർന്ന മലയാളമാണ് ഇവർ സംസാരിച്ചിരുന്നതെന്ന് കോളനി നിവാസികൾ പൊലീസിനോട് പറഞ്ഞു.കോളനിയിലെ രണ്ട് വീടുകളിൽ കയറി കൂലിപ്പണിക്ക് കിട്ടുന്ന വേതനത്തെ കുറിച്ചും റേഷൻ ലഭ്യതയെ കുറിച്ചും ചോദിച്ചറിയുകയും ചെയ്തു. കോളനിയിൽ എത്തിയ കാര്യം പൊലീസിനെ അറിയിക്കരുതെന്ന് മാവോയിസ്റ്റുകൾ ഭീഷണിപ്പെടുത്തിയതായും കോളനി നിവാസികൾ പൊലീസിന് മൊഴി നൽകി. ഇതിനു മുൻപും പല തവണ മാവോയിസ്റ്റ് സംഘം ആറളത്തും കൊട്ടിയൂരും പരിസര പ്രദേശങ്ങളിലുമെല്ലാം എത്തിയിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe