ആലോചിച്ചിരിക്കേണ്ട ഇതു തന്നെ സമയം;ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കു സന്തോഷവാർത്ത, 40% വരെ ഓഫറുകളുമായി ആമസോൺ

news image
Jan 19, 2026, 5:18 am GMT+0000 payyolionline.in

പുതിയ ലാപ്ടോപ്പ് വാങ്ങാൻ ആലോചിക്കുന്നവർക്ക് മികച്ച അവസരവുമായി ആമസോൺ. പ്രമുഖ ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾക്ക് 40 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്നത്. വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഗെയിമർമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മോഡലുകൾ ഓഫർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ​ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൻ്റെ ഭാ​ഗമായാണ് ആകർഷകമായ ഓഫറുകൾ.

HP, Dell, Lenovo, ASUS, Acer തുടങ്ങിയ ബ്രാൻഡുകളുടെ വിവിധ ശ്രേണികളിലുള്ള ലാപ്ടോപ്പുകൾക്ക് വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റ് സെഗ്മെന്റിലുള്ള ലാപ്ടോപ്പുകളിൽ നിന്ന് ഹൈ-എൻഡ് ഗെയിമിംഗ്, പ്രീമിയം അൾട്രാബുക്കുകൾ വരെ ഓഫറിൽ ഉൾപ്പെടുന്നുവെന്നതാണ് ശ്രദ്ധേയം. ചില മോഡലുകൾക്ക് ബാങ്ക് ഓഫറുകൾ, നോ-കോസ്റ്റ് EMI, എക്സ്ചേഞ്ച് ഡീലുകൾ എന്നിവയും ലഭ്യമാണ്.വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ലഘുവായ ലാപ്ടോപ്പുകൾക്കും ഓഫീസ് ഉപയോഗത്തിന് അനുയോജ്യമായ മോഡലുകൾക്കും പ്രത്യേക ഡിസ്‌കൗണ്ടുകൾ നൽകിയിട്ടുണ്ട്. അതേസമയം, ലിമിറ്റഡ് സ്റ്റോക്ക് അടിസ്ഥാനത്തിലാണ് ചില ഓഫറുകൾ ലഭ്യമാകുന്നത് എന്നതിനാൽ ഉപഭോക്താക്കൾക്ക് വേഗത്തിൽ തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe