ആശങ്ക ഒഴിഞ്ഞിട്ടില്ല, ജപ്പാനിൽ അഗ്നിപര്‍വ്വത സ്ഫോടനവും തുടര്‍ ഭൂചലനങ്ങളും

news image
Jul 5, 2025, 4:02 pm GMT+0000 payyolionline.in

ജൂലൈ 5, ജപ്പാനിൽ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് സംഭവിക്കുന്ന റിയോ തത്സുകിയുടെ പ്രവചനം സൃഷ്ടിച്ച ആശങ്കകൾ ഒഴിയുന്നില്ല. ജപ്പാനും ഫിലീപ്പിയന്‍സിനുമിടയില്‍ സമുദ്രത്തിലുണ്ടാകുന്ന ഭൂചനം ജപ്പാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് കരണമാകുമെന്നായിരുന്നൂ റിയോ തത്സുകിയുടെ പ്രവചനം. എന്നാല്‍ ജൂലൈ 5 അതിരാവിലെ സംഭവിക്കുമെന്ന് പറഞ്ഞ പ്രവചനം സംഭവിച്ചില്ലെങ്കിലും ജപ്പാനിലെ ആശങ്കകൾ ഒഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടുകൾ. ഏറ്റവും ഒടുവിലായി ജപ്പാനിലെ മൗണ്ട് ഷിൻമോഡേക്ക് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് മീറ്ററുകൾ ഉയരത്തിലാണ് ചാരം തുപ്പിയത്. ഇതോ പ്രദേശത്ത് നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

അഗ്നിപർവ്വത സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചതോടെ, മാംഗ ആർട്ടിസ്റ്റ് റിയോ തത്സുകിയുടെ വൈറൽ പ്രവചനം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി. 2011 ഏപ്രിൽ 3 ന് ശേഷം ആദ്യമായിട്ടാണ് അഗ്നിപര്‍വ്വതത്തില്‍ നിന്നും ഉയര്‍ന്ന ചാരവും പൊടിയും 3,000 മീറ്റർ (9,800 അടി) ഉയരത്തിലെത്തിയതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe