പയ്യോളി :- സംസ്ഥാനത്തെ ഇടത് ഭരണം ഏത് നിമിഷവും മുങ്ങുന്ന കപ്പലാണ് എന്ന് മുഖ്യമന്ത്രി ആയ കപ്പിത്താനും സഹ മന്ത്രി മാരും ഓർക്കുന്നത് നല്ലതാണ് എന്ന് മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റും ഇരിങ്ങൽ പ്രദേശത്തെ കലാ സാംസ്കാരിക രംഗത്തെ നിറസാനിധ്യവും നടക സംവിധായകൻ, രചയിതാവ്,നാടകഗാന രചയിതാവ് എന്നീ നിലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പുന്നോളി കുഞ്ഞികൃഷ്ണൻ നായരുടെ ഒന്നാം ചരമ വാർഷികത്തിൽ പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്സ് എന്ന ആശയത്തെ പ്രതിഫലേച്ച കൂടാതെ നെഞ്ചേറ്റിയ കോൺഗ്രസ്സ് നേതാക്കളുടെ പട്ടികയിൽ മുൻ നിരക്കാരനായിരുന്നു പുന്നോളി കുഞ്ഞികൃഷ്ണൻ നായരെന്ന് അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് കെ ടി വിനോദൻ അദ്യക്ഷനായിരുന്നു. കെ പി സി സി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ അനുസ്മരണപ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി എം അഷ്റഫ്, പി ബാലകൃഷ്ണൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ പി രമേശൻ, ഇ ടി പദ്മനാഭൻ,മുജേഷ് ശാസ്ത്രി, പി എൻ അനിൽകുമാർ, ജയചന്ദ്രൻ തെക്കേ കുറ്റി, സബീഷ് കുന്നങ്ങോത്ത്,കെ ടി സിന്ധു. പുല്ലാരി പദ്മനാഭൻ, നടുക്കുടി പദ്മനാഭൻ ടി ഗിരീഷ് കുമാർ സംസാരിച്ചു.