തൊടുപുഴ: ഇടുക്കി കരിങ്കുന്നത്തിന് സമീപം പ്ലാന്റേഷനിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്. തൃശൂരിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.ശബരിമലയിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. തൊടുപുഴയിൽനിന്ന് അഗ്നിശമനസേനയെത്തി രക്ഷാപ്രവർത്തനം നടത്തി.
