ഇനി ഈ ഗ്ലാമറസ് സ്കൂട്ടറിൽ ചെത്താം; ടിവിഎസ് ജൂപ്പിറ്റർ സ്റ്റാർഡസ്റ്റ് ബ്ലാക്ക് സ്പെഷ്യൽ എഡിഷൻ പുറത്തിറങ്ങി

news image
Sep 15, 2025, 6:25 am GMT+0000 payyolionline.in

ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള വാഹന നിർമാതാക്കളായ ടിവിഎസിന്റെ ഏറ്റവും പോപ്പുലർ സ്കൂട്ടർ ജൂപ്പീറ്ററിന്റെ പുതിയ സ്‌പെഷല്‍ എഡിഷന്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തി.

ജൂപ്പീറ്റര്‍ 110 ന്റെ സ്റ്റാര്‍ഡസ്റ്റ് ബ്ലാക്ക് ബ്ലാക്ക് സ്‌പെഷ്യല്‍ എഡിഷന്‍ ആണ് പുറത്തിറങ്ങിയ മോഡൽ. 93,031 രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. ടോപ്പ്-സ്‌പെക്ക് ഡിസ്‌ക് എസ്എക്സ്സി വേരിയന്റിന് മുകളിലായതിനാൽ വിലയും അല്‍പം കൂടുതലാണ്. പൂര്‍ണ്ണമായും കറുത്ത നിറത്തിലാണ് വാഹനം ഇറങ്ങിയിരിക്കുന്നത്. ബോഡി വര്‍ക്കില്‍ കമ്പനി ലോഗോ ഉള്‍പ്പെടെ എല്ലാ ബാഡ്ജിങ്ങും ഉണ്ട്, കൂടാതെ സ്‌കൂട്ടറിന്റെ മോഡല്‍ നെയിം ബ്രോണ്‍സ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

113.3 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് ജൂപ്പിറ്ററിന് കരുത്ത് പകരുന്നത്, ഇത് 7.91 യവു കരുത്തും 9.80 Nm പരമാവധി ടോര്‍ക്കും നല്‍കും. സിവിറ്റി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്. ലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫ്രണ്ട് സസ്‌പെന്‍ഷനും, പിന്നില്‍ ട്വിന്‍-ട്യൂബ് എമല്‍ഷന്‍ ഷോക്ക് അബ്‌സോര്‍ബറും ഉണ്ട്, ഇതില്‍ 3-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന സംവിധാനവുമുണ്ട്. മുന്നില്‍ 220 mm ഡിസ്‌ക് ഉപയോഗിക്കുന്നു, പിന്നില്‍ 130 mm ഡ്രം ബ്രേക്കിങ്ങുമാണ്. ഇരുവശത്തും 90/9012 ട്യൂബ്ലെസ് ടയറുകളാണ്.

1,848 mm നീളവും 665 mm വീതിയും 1,158 mm ഉയരവുമുള്ള സ്‌കൂട്ടറിന് 1,275 mm വീല്‍ബേസും 163 mm ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe