ഇന്ത്യൻ യൂട്യൂബർമാർക്ക് മൂന്ന് വർഷത്തിനിടെ ലഭിച്ച തുക! 21,000 കോടി!

news image
May 5, 2025, 7:04 am GMT+0000 payyolionline.in

ക​ഴി​ഞ്ഞ​ദി​വ​സം മും​ബൈ​യി​ൽ ന​ട​ന്ന വേ​ൾ​ഡ് ഓ​ഡി​യോ വി​ഷ്വ​ൽ ആ​ൻ​ഡ് എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സ​മ്മി​റ്റി​ൽ (വേ​വ്സ്) യൂ ​ട്യൂ​ബി​ന്റെ ഇ​ന്ത്യ​ൻ സി.​ഇ.​ഒ നി​യാ​ൽ മോ​ഹ​ൻ ന​ട​ത്തി​യ പ്ര​സം​ഗം കേ​ട്ട​വ​രെ​ല്ലാം ഞെ​ട്ടി. മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ, ഇ​ന്ത്യ​ൻ ക്രി​യേ​റ്റ​ർ​മാ​ർ​ക്ക് യു ​ട്യൂ​ബ് പ്ര​തി​ഫ​ല​മാ​യി ന​ൽ​കി​യ​ത് 21,000 കോ​ടി രൂ​പ​യാ​ണ​ത്രെ. ഇ​ന്ത്യ ക​ണ്ട​ന്റ് ക്രി​യേ​റ്റ​ര്‍മാ​രു​ടെ രാ​ജ്യ​മാ​യി മാ​റി​യ​തി​നാ​ൽ വ​ൻ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യ ഘ​ട്ട​ത്തി​ൽ 850 കോ​ടി രൂ​പ​യാ​ണ് നി​ക്ഷേ​പി​ക്കു​ക. 2024ൽ, ​ഇ​ന്ത്യ​യി​ല്‍ 10 കോ​ടി​യി​ല​ധി​കം ചാ​ന​ലു​ക​ള്‍ ഉ​ള്ള​ട​ക്കം അ​പ്‌​ലോ​ഡ് ചെ​യ്‌​തു. ഇ​വ​യി​ൽ 15,000-ത്തി​ല​ധി​കം ചാ​ന​ലു​ക​ള്‍ക്ക് പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം സ​ബ്സ്‌​ക്രൈ​ബ​ര്‍മാ​രു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​ന്ത്യ​യി​ല്‍ നി​ർമി​ച്ച ഉ​ള്ള​ട​ക്ക​ത്തി​ന് ആ​ഗോ​ള പ്രേ​ക്ഷ​ക​രി​ല്‍ നി​ന്ന് 4500 കോ​ടി മ​ണി​ക്കൂ​ര്‍ കാ​ഴ്ച സ​മ​യം ല​ഭി​ച്ചു​വെ​ന്നും നി​യാ​ൽ മോ​ഹ​ൻ പ​റ​യു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: ‘എ​വി​ടെ​യു​മു​ള്ള ഒ​രു ക​ണ്ട​ന്റ് ക്രി​യേ​റ്റ​റെ ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തു​മു​ള്ള പ്രേ​ക്ഷ​ക​രു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള യൂ​ട്യൂ​ബി​ന്റെ ക​ഴി​വ്, അ​തി​നെ സാം​സ്‌​കാ​രി​ക വി​നി​മ​യ​ത്തി​ന്റെ ശ​ക്ത​മാ​യ ഉ​പാ​ധി​യാ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു, ഇ​ന്ത്യ​യെ​പ്പോ​ലെ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ രാ​ജ്യ​ങ്ങ​ള്‍ ചു​രു​ക്ക​മാ​ണ്’.

20 വ​ർ​ഷം മു​മ്പാ​ണ് യു ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങി​യ​ത്. ഇ​ന്റ​ർ​നെ​റ്റ് യു​ഗ​ത്തി​ലെ തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യൊ​രു പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു യു ​ട്യൂ​ബ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe