ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്, വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കണം

news image
May 5, 2025, 2:29 pm GMT+0000 payyolionline.in

ദില്ലി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിവിധ സ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകാനും സംസ്ഥാനങ്ങളിൽ മോക് ട്രില്ലുകൾ നടത്താനുമാണ്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. മേയ് ഏഴാം തീയ്യതി വിവിധ സംസ്ഥാനങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനാണ് നിർദേശം.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥാപിക്കാനാണ് പ്രധാന നിർദ്ദേശം. ആക്രമണമുണ്ടാകുന്ന പക്ഷം സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവർക്ക് പരിശീലനം നൽകണം. എന്തെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ അപ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പരിശീലനം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയ്യാറാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ സംസ്ഥാന തലത്തിൽ നവീകരിക്കുകയും അതിന്മേൽ പൊതുജനങ്ങൾക്ക് പ്രായോഗിക പരിശീലനം ഉൾപ്പെടെ നൽകാനും നിർദേശത്തിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe