പയ്യോളി: ഇരിങ്ങൽ റെയിൽവെ സ്റ്റേഷന് സമീപം പള്ളി വയലിൽ ലക്ഷ്മികുട്ടിയമ്മയുടെ വീടിന്റെ അടുക്കളയും കുളിമുറിയും മാണ് തകർന്ന് കിണറിന് മുകളിൽ വീണത്. പുതിയ വീട്ടിലേക്ക് താമസം മാറിയിട്ടുണ്ടെങ്കിലും പകൽ സമയങ്ങളിൽ വിശ്രമിക്കാനും, അലക്കാനും, വെള്ളം എടുക്കാനും ഈ വീടാണ് ഇന്നലെവരെ ഉപയോഗിച്ചു വന്നത്. പുലർച്ചെ ആയതിനാൽ വൻ അപകടം ഒഴിവായി. കോൺക്രീറ്റ് ഭീം ഉൾപ്പെടെ തകർന്ന് കിണറിന് മുകളിൽ വീണ് കിണർ മൂടപ്പെട്ട് ഉപയോഗശൂന്യമായ നിലയിലാണ്.


