പയ്യോളി: ഇരിങ്ങൽ കോട്ടക്കലിൽ പഴയ റേഷൻ കടക്ക് സമീപം റോഡിലെ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാൻ ഡ്രൈനേജ് ഉയർത്തുന്നത് സമീപത്തെ വീട്ടുകാർക്ക് പ്രയാസമാകുന്നതായി കാണിച്ചു പരാതി നൽകിയെങ്കിലും വർക്ക് നിർത്തി വെക്കാനോ മാറ്റം വരുത്താനോ അധികൃതർ തയാറാകാത്തത് സമീപ വീട്ടിലുള്ളവർക്ക് പ്രയാസമാകുന്നു. റാഫി നടുക്കണ്ടി കോട്ടക്കൽ , ഫൈസൽ ശുഹാനാസ് എന്നിവരുടെ വീടുകൾ ഉൾപ്പെടെയുള്ള വീട്ടുകാർക്കാണ് ഡ്രെയിനേജ് നിർമ്മാണം പ്രയാസമാകുന്നത്.
റോഡിനോട് ചേർന്നാണ് വീടിന്റെ ഗെയ്റ്റും മതിലുമുള്ളത്, പക്ഷെ ഇതുയർത്തുന്നതോടെ വീട്ടിലേക്ക് വാഹനം കയറ്റാനോ ഇറക്കാനോ കഴിയാത്ത അവസ്ഥ യാണ്.
സഞ്ചാര സ്വാതന്ത്ര്യം തടയുന്ന പ്രവർത്തനമാണ് അധികൃതർ നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു,
ഇതിനെതിരെ വകുപ്പ് മന്ത്രിക്ക് പരാതി കൊടുക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാർ.