പയ്യോളി : തിക്കോടിക്കും വടകര റെയിൽവേ സ്റ്റേഷനുകൾക്കുമിടയിലുള്ള നിർമാണം പൂർത്തിയായ പുതിയ മൂരാട് റെയിൽവേ പാലം (Bridge No. 1047) കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായി ട്രാക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇരിങ്ങൽ ലെവൽ ക്രോസിങ് ഗേറ്റ് (LC No. 211A) താത്കാലികമായി അടച്ചിടും. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 8 വരെയുള്ള വിവിധ തീയതികളിൽ നിർദിഷ്ട സമയങ്ങളിലാണ് ഗേറ്റ് അടച്ചിടുക.
ഗേറ്റ് അടച്ചിടുന്ന തീയതികളും സമയവും
സെപ്റ്റംബർ 17 (രാവിലെ 8.00) മുതൽ സെപ്റ്റംബർ 19 (ഉച്ചയ്ക്ക് 1.00) വരെ
സെപ്റ്റംബർ 23 (രാത്രി 7.30) മുതൽ സെപ്റ്റംബർ 24 (രാവിലെ 7.00) വരെ
സെപ്റ്റംബർ 27 (രാത്രി 7.30) മുതൽ സെപ്റ്റംബർ 28 (രാവിലെ 7.00) വരെ
സെപ്റ്റംബർ 30 (രാവിലെ 8.00) മുതൽ ഒക്ടോബർ 02 (ഉച്ചയ്ക്ക് 1.00) വരെ
ഒക്ടോബർ 04 (വൈകീട്ട് 5.00) മുതൽ ഒക്ടോബർ 05 (രാവിലെ 6.00) വരെ
ഒക്ടോബർ 07 (വൈകീട്ട് 5.00) മുതൽ ഒക്ടോബർ 08 (രാവിലെ 6.00) വരെ
പ്രവൃത്തികൾ നടക്കുന്ന സമയങ്ങളിൽ പ്രദേശത്ത് ആവശ്യമായ ഗതാഗത തിരിച്ചുവിടലുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തും. യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു
