ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ക്ലീൻചിറ്റില്ല: മൊഴികളിൽ അടിമുടി ദുരൂഹത, സ്‌പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ടെന്ന് നി​ഗമനം

news image
Oct 6, 2025, 2:08 am GMT+0000 payyolionline.in

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ്. വിഷയത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. വ്യാഴാഴ്ച റിപ്പോർട്ട് നൽകുമെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ സ്‌പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ഉരുണ്ടുകളിക്കുന്ന നിലപാടാണ് ഉദ്യോഗസ്‌ഥരുടേത്.

 

2019ൽ ചെമ്പ് എന്നു കുറിച്ചത് ധാരണപിഴവാണെന്ന് ഉദ്യോഗസ്‌രുടെ മൊഴി

2019ൽ ചെമ്പ് എന്നു കുറിച്ചത് ധാരണപിഴവാണെന്നാണ് ഉദ്യോഗസ്‌രുടെ മൊഴി. സ്വർണാഭരണം വിഭാഗത്തിലെ ഉദ്യോഗസ്‌ഥരുടെതാണ് മൊഴി. സ്വർണപ്പാളിയിലുണ്ടായ തൂക്കകുറവും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വർണപ്പാളികളിൽ ശാസ്‌ത്രീയ പരിശോധന വരെ നടത്തേണ്ടിവരുമെന്നും പോറ്റി കൊണ്ടുപോയ പാളിയാണോ മടക്കികൊണ്ടുവന്നതെന്ന് സ്ഥിരീകരിക്കാൻ ശാസ്‌ത്രീയതെളിവ് ശേഖരിക്കണമെന്നും ദേവസ്വം വിജിലൻസ് പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe