മദ്യലഹരിയിൽ വാഹനമോടിച്ച് എത്തിയ സീരിയൽ നടൻ സിദ്ധാർഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും തടയാൻ എത്തിയ പോലീസിനെയും താരം ആക്രമിച്ചതായിട്ടാണ് റിപ്പോർട്ട്. ഒടുവിൽ പോലീസ് ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം. പോലീസ് കസ്റ്റഡിയിൽ ആയ സിദ്ധാർത്ഥ് പ്രഭു എന്ന താരത്തെ ചിങ്ങവനം പോലീസ് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി.കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർത്ഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽ നട യാത്രക്കാരൻ റോഡിൽ വീണു. ഓടി കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇയാൾ ഇവരുമായി വാക്ക് തർക്കത്തിലും കയ്യേറ്റത്തിലും ഏർപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘവുമായി വാക്ക് തർക്കവും കയ്യേറ്റവും ഉണ്ടായതായി നാട്ടുകാർ പറയുന്നു. തുടർന്ന് ചിങ്ങവനം പോലീസ് സംഘം ബലം പ്രയോഗിച്ചാണ് ഇയാളെ വാഹനത്തിൽ കയറ്റിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനക്കിയപ്പോൾ മദ്യപിച്ചതായി കണ്ടെത്തി.
- Home
- Latest News
- ‘ഉപ്പും മുളകും’ താരം ഓടിച്ച വാഹനമിടിച്ച് വഴിയാത്രക്കാരന് പരുക്ക്; മദ്യലഹരിയിൽ പൊലീസിന് നേരെയും ആക്രമണം
‘ഉപ്പും മുളകും’ താരം ഓടിച്ച വാഹനമിടിച്ച് വഴിയാത്രക്കാരന് പരുക്ക്; മദ്യലഹരിയിൽ പൊലീസിന് നേരെയും ആക്രമണം
Share the news :
Dec 25, 2025, 6:15 am GMT+0000
payyolionline.in
അയനിക്കാട് പുന്നോളികണ്ടി സുരേഷ് അന്തരിച്ചു
മഞ്ഞു പുതച്ച് മൂന്നാർ; കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ വിനോദസഞ്ചാരികളുടെ ഒഴുക് ..
Related storeis
കാട്ടുപോത്തിനെ കണ്ട് ഭയന്നോടി: വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പര...
Feb 6, 2026, 2:55 pm GMT+0000
കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു
Feb 6, 2026, 2:53 pm GMT+0000
കണ്ണൂർ ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറടക്...
Feb 6, 2026, 2:06 pm GMT+0000
കൂപ്പുകുത്തി മീഷോ ഓഹരി; 40 ശതമാനം ഇടിഞ്ഞു
Feb 6, 2026, 1:43 pm GMT+0000
സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍; ശനിയാഴ്...
Feb 6, 2026, 1:30 pm GMT+0000
എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ ടെക് ഫെസ്റ്റ്
Feb 6, 2026, 11:43 am GMT+0000
More from this section
തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വെച്ചതിന്റെ പിഴ ഈടാക്കിയോ? ...
Feb 6, 2026, 11:00 am GMT+0000
6,000 രൂപയുടെ ഇടിവ്! സ്വർണവില കുത്തനെ താഴേക്കോ? ആശങ്കയിൽ നിക്ഷേപകർ
Feb 6, 2026, 9:10 am GMT+0000
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് സമൻസ് നൽകാന് ഇഡി, സാമ്...
Feb 6, 2026, 8:18 am GMT+0000
സ്കൂട്ടർ പാർക്ക് ചെയ്യുന്നതിൽ തർക്കം; യുവതിയുടെ ഇരുകൈയും വെട്ടി അമ്...
Feb 6, 2026, 7:38 am GMT+0000
ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്...
Feb 6, 2026, 7:14 am GMT+0000
സിനിമ നടി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കി റിമാൻഡ്...
Feb 6, 2026, 6:07 am GMT+0000
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം 5 ആക്കുമോ? ചീഫ് സെ...
Feb 6, 2026, 5:50 am GMT+0000
കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവം: മണിയൻപിള്ള രാജു ...
Feb 6, 2026, 4:47 am GMT+0000
കര്‍ണാടക- കേരള അതിർത്തിയിൽ പൊലീസ് പരിശോധന ശക്തമാ...
Feb 6, 2026, 4:32 am GMT+0000
മാനന്തവാടിയിൽ കാറിന് തീ കൊളുത്തി ആത്മഹത്യ; ഗൃഹനാഥൻ മരിച്ചു, ഭാര്യക്...
Feb 6, 2026, 4:26 am GMT+0000
കണ്ണൂർ-തലശേരി റൂട്ടിൽ സ്വകാര്യ ബസ് സമരം തുടങ്ങി
Feb 6, 2026, 3:48 am GMT+0000
നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്ക്; വാഹനം ന...
Feb 6, 2026, 3:44 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു
Feb 6, 2026, 3:43 am GMT+0000
എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി, ‘കേരളം നിര്‍ദേശി...
Feb 5, 2026, 4:25 pm GMT+0000
‘ഏതു പുരസ്കാരത്തെക്കാളും ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുത്’: വി.എസ്. അച...
Feb 5, 2026, 4:07 pm GMT+0000
