പലചരക്ക് ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ പീപ്പിള്‍ ബസാറില്‍ 20 ശതമാനം വരെ വിലക്കുറവ്. ഈ മാസം 31 വരെ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് മണി വരെയാണ് വിലക്കുറവിന്റെ ഹാപ്പി അവര്‍.
ഉപ്പ് തൊട്ട് കര്പ്പൂരത്തിന് വരെ വില കൂടി എന്ന മലയാളി പ്രയോഗം വ്യാപാര മേഖലയില്‍ നിത്യവും കേള്‍ക്കാറുണ്ട്. എന്നാല്‍ ഉപ്പ് തൊട്ട് കര്പ്പൂരത്തിന് വരെ വില കുറഞ്ഞു എന്നാണ് സപ്ലൈകൊ സൂപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നവര്‍ പറയുന്നത്. ഓണക്കാലത്ത് മാത്രം അവതരിപ്പിച്ചിരുന്ന ഹാപ്പി ഹവര്‍ കര്‍ക്കിടകത്തിലും ബാധകമാക്കി. നിലവിലെ വിലക്കുറവിന് പുറമെ 10% കൂടി വിലക്കുറവുണ്ടാകും.
അതായത് പലചരക്ക് ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് 20% വരെ വിലക്കുറവ്.റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 13 ഐറ്റത്തിന് സബ്സിഡി വേറെയുമുണ്ട്. ഉഴുന്ന് ബോളിന് 90 രൂപ മാത്രമാണിവിടെ. തിരഞ്ഞെടുക്കപ്പെട്ട മാവേലി / നോണ്‍ മാവേലി സാധങ്ങള്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ സമയങ്ങളില്‍ സാധാരണ വിലക്കുറവിനു പുറമെ അധികമായി 10% വരെ കിട്ടും. സര്‍ക്കാരിന്റെ ശബരി
ബ്രാൻഡ് ഉത്പന്നങ്ങള്‍ വിപണി കീഴടക്കുന്നുമുണ്ട്.