ഉള്ള്യേരി: ‘ചങ്ങാതികൂട്ടം’ കോഴിക്കോട് ജില്ലാ സംയുക്ത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ വാർഷിക കൺവെൻഷൻ ഉള്ള്യേരി പെൻഷൻ ഭവൻ ഓഡിറ്റേറിയത്തിൽ നടന്നു. ജില്ലാ പ്രസിഡണ്ട് എൻ എം പ്രദീപൻ പേരാമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ശ്രീധരൻ പാലത്ത് സ്വാഗതം പറഞ്ഞു പരിപാടിയോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ അധികരിച്ച് കൂത്താളി കൃഷി ഓഫീസറും ജില്ലാ സൂപ്രണ്ടുമായ നൗഷാദ്, ഇൻഷുറൻസുമായി ബന്ധപ്പെട്ട് പി ഉണ്ണികൃഷ്ണൻകോഡിനേറ്റർ സിവിൽ സ്റ്റേഷൻ കോഴിക്കോട്, പേരാമ്പ്ര സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനോദ് എന്നിവർ ക്ലാസുകൾ നയിച്ചു.

ചടങ്ങിൻ്റെ ഭാഗമായി പഴയ കാല തെങ്ങ് കയറ്റ തൊഴിലാളികളെ ആദരിക്കുകയുണ്ടായി പരിപാടിയുടെ ഉത്ഘാടനം ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി .അജിത നിർവഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ പി സുരേഷ് മാസ്റ്റർ, സി കെ ബാലകഷ്ണൻ ,കെ കെ സുരേഷ്, വി എബാലങ്കൃഷ്ണൻ, ശശി ആനവാതിൽ, അബു പാറക്കൽ മുണ്ടോത്ത്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിൽ ജോയിൻ്റ് സെക്രട്ടറി സത്യൻ സായുജ്യം ആവള നന്ദി പറഞ്ഞു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            