ഉള്ള്യേരി: ഉള്ള്യേരി 19ല്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൊലേറോയും ടിപ്പര്‍ ലോറിയും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസുമാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
ടിപ്പര്‍ ലോറി ബൊലേറോയുടെ പിന്നില്‍ ഇടിക്കുകയും ബൊലേറോ എതിര്‍ഭാഗത്ത് നിന്ന് വരികയായിരുന്ന ടോറസിലേക്ക് ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ ബൊലേറോയുടെ ഡ്രൈവര്‍ക്ക് പരിക്കുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
