എങ്ങോട്ട് പോണെന്‍റെ പൊന്നേ…! ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

news image
Jan 10, 2026, 6:43 am GMT+0000 payyolionline.in

പൊന്നിൽ തൊട്ടാൽ കൈ പൊളളും. സ്വർണ വിലയിൽ വൻ വർധന. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്കാണ് സ്വർണം കുതിച്ചു കയറിയത്. ഇന്നലെ പവന് 1,01,720 രൂപയായിരുന്നെങ്കിൽ ഇന്ന് അത് 1,03,000 രൂപയായി ഉയർന്നു. പവന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഒരു ഗ്രാമിന് 105 രൂപ വർധിച്ചു. ഇന്നലെ ഒരു ഗ്രാമിന് 12,770 രൂപയായിരുന്നു വില. വർധനവോടെ ഇത് 12,875 രൂപയായി. ജനുവരി ഏഴിനായിരുന്നു ഇതിന് ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയത്; 1,02,280 രൂപ. ഇതാണ് ഇന്നത്തെ സ്വർണവില മറികടന്നത്.സ്വർണം വാങ്ങാനായി ഇരിക്കുന്നവർ ശ്രമം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. പണിക്കൂലി കൂടി കൂട്ടി വൻ വിലയാണ് അബഹരങ്ങൾ വാങ്ങാൻ ഇരിക്കുന്നവർക്ക് നൽകേണ്ടി വരുക. അതെ സമയം നിക്ഷേപകർ സന്തോഷത്തിലാണ്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. ട്രംപിന്‍റെ പുതിയ താരിഫ് ഭീഷണികൾക്കും വിലയിലെ ചാഞ്ചാട്ടങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe