എച്ച്3എൻ2: വലിയ വ്യാപനം ഉണ്ടാവില്ല, രോ​ഗമുക്തിക്ക് സമയമെടുക്കും: ഐഎംഎ

news image
Mar 11, 2023, 7:06 am GMT+0000 payyolionline.in

ന്യൂഡൽഹി∙ എച്ച്3എൻ2 രാജ്യത്ത് വലിയ വ്യാപനത്തിലേക്കു പോകില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അധ്യക്ഷൻ ഡോ. ശരത് കുമാർ അഗർവാൾ. രോഗമുക്തിക്കായി കൂടുതൽ സമയം ആവശ്യമായി വരും. ഗർഭിണികൾ, വാർധക്യസഹജമായ അസുഖമുള്ളവർ, കുട്ടികൾ എന്നിവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. വായുവിലൂടെയാണ് രോഗം പകരുന്നത് എന്നതിനാൽ മാസ്ക്, സാനിറ്റൈസർ അടക്കമുള്ളവ ഉപയോഗിക്കുന്നത് തുടരണമെന്നും ഡോ. ശരത്കു‌മാർ അഗർവാൾ പറഞ്ഞു. കോവിഡ് പ്രതിരോധ മാർഗങ്ങൾ തന്നെ എച്ച്3എൻ2 വ്യാപനം തടയാൻ പിന്തുടരണമെന്ന് അദ്ദേഹം അറിയിച്ചു.

എച്ച്3എൻ2 പകർച്ചപ്പനിമൂലം രാജ്യത്ത് ഇതുവരെ 2 പേർ മരിച്ചു. ഹരിയാനയിലെ ജിന്ദിൽ ഫെബ്രുവരിയിലും കർണാടകയിലെ ഹാസനിൽ മാർച്ച് ഒന്നിനും. ജനുവരി 2 മുതൽ ഇന്നലെ വരെ 451 കേസുകളാണു സ്ഥിരീകരിച്ചത്. എച്ച്3എൻ2 ഉൾപ്പെടെ സീസണൽ ഇൻഫ്ലുവൻസയ്ക്ക് കാരണമാകുന്ന വൈറസ് ബാധ രാജ്യത്തൊട്ടാകെ 3038 പേർക്കു പിടിപ്പെട്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. സംസ്ഥാനത്ത് ഇതിനകം 10 പേരിൽ എച്ച്3എൻ2 ഇൻഫ്ലുവൻസ കണ്ടെത്തിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe