എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്നു: നെല്ലിക്കാപ്പറമ്പിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു

news image
Jul 2, 2026, 5:25 am GMT+0000 payyolionline.in

മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർ കഥയാകുന്നു. മുക്കത്തിനടുത്തുള്ള നെല്ലിക്കാപ്പറമ്പ് ആദംപടിയിൽ കഴിഞ്ഞ ദിവസം രാവിലെ നിയന്ത്രണം വിട്ട മിനി പിക്കപ്പ് വാൻ റോഡിലേക്ക് തെന്നിമറിഞ്ഞു. ഇതിന് തലേദിവസവും ഇതേ സ്ഥലത്ത് കാർ അപകടത്തിൽപ്പെട്ട് തകർന്നിരുന്നു. ഈ അപകടങ്ങളുടെയെല്ലാം ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പലരും തലനാരിഴയ്ക്കാണ് വലിയ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്. പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ ഡ്രൈവർ ചെറിയ പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

​അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഴ കനത്തു തുടങ്ങിയതോടെ റോഡിന്റെ അശാസ്ത്രീയമായ ഘടനയാണ് ഇപ്പോൾ അപകടങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണം. ഈ സംസ്ഥാന പാതയിലെ പ്രത്യേകിച്ച് ഓട, തെരുവ് ഭാഗങ്ങളിലെ അപകടകരമായ വളവുകളും റോഡ് നിർമാണത്തിലെ പോരായ്മകളും യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിനുപുറമേ വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. റോഡിലെ കയറ്റിറക്കങ്ങളും വളവുകളും ശ്രദ്ധിച്ച് കൃത്യമായ വേഗത പാലിക്കുക മാത്രമാണ് ഇവിടെ അപകടങ്ങൾ ഒഴിവാക്കാനുള്ള ഏക മാർഗമെന്ന് നാട്ടുകാർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe