എപ്പോഴും ട്രെയിൻ കടന്നു പോകുന്ന സ്ഥലം, കോഴിക്കോട് റെയിൽവേ ട്രാക്കിൽ ഫോട്ടോഷൂട്ടുമായി വിദ്യാർത്ഥികൾ, ആശങ്കയെന്ന് പ്രദേശവാസികൾ

news image
Aug 13, 2025, 12:10 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഫോട്ടോഷൂട്ട് നടത്തി വിദ്യാർത്ഥികൾ. സിഎച്ച് ഓവർ ബ്രിഡ്ജിന് കീഴെ ആയിരുന്നു ട്രാക്കിൽ കയറിയുള്ള ഫോട്ടോഷൂട്ട്. ഇവിടെ നിന്ന് ഫോട്ടോയെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ നാട്ടുകാരും റെയിൽവേ ഉദ്യോ​ഗസ്ഥരും വിലക്കിയിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഇവിടെയെത്തുന്നതും ഫോട്ടോയെടുക്കുന്നതും തുടരുന്നു എന്നതാണ് വസ്തുത. നിരന്തരം ട്രെയിൻ കടന്നു പോകുന്ന സ്ഥലം കൂടിയാണിത്. പ്രദേശവാസികൾക്കും കുട്ടികളുടെ പ്രവർത്തിയിൽ ആശങ്കയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe