കൊയിലാണ്ടി എളാട്ടേരി അരുൺലൈബ്രറിയിൽ ബഷീർ അനുസ്മരണം

news image
Jul 5, 2025, 5:40 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: എളാട്ടേരി അരുൺലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി.  ചടങ്ങ് സാംസ്കാരിക പ്രവർത്തകനും കവിയുമായ കരുണാകരൻ കലാമംഗലത്ത് ഉദ്ഘാടനം ചെയ്തു. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ചു.

ബഷീറിൻ്റെ നോവൽ ‘പ്രേമലേഖനം’ ചർച്ച ചെയ്തു. സംസ്കാരിക – ഗ്രന്ഥശാലാ പ്രവർത്തക കെ. ജയന്തി ടീച്ചർ പുസ്തകാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി ഇ.നാരായണൻ ,കെ. എം .ബാലകൃഷ്ണൻ, ഷബ്ന എരിയാരി മീത്തൽ, ബാലകൃഷ്ണൻ നമ്പ്യാർ, ടി .എം . ഷീജ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe