എളുപ്പത്തിൽ ഒരു ഹെൽത്തി ചീസി എ​ഗ് റോൾ ചെയ്താലോ?

news image
Jan 18, 2026, 2:24 am GMT+0000 payyolionline.in

‌ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ സമയം കിട്ടുന്നില്ല എന്നാൽ കഴിക്കാതിരിക്കാനും പറ്റില്ല. ഈസിയായി വളരെ കുറച്ച് ചേരുവകൾ ചേർത്ത് ഒരു ഹെൽത്തി ചീസി എ​ഗ്​​ റോൾ ട്രൈ ചെയ്ത് നോക്കിയാലോ?

 

ആവശ്യമുള്ള ചേരുവകൾ

 

മുട്ട – 2

പാല് 1 ടീസ്പൂൺ

കുരുമുളക് പൊടി 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

കാരറ്റ് – ​ഗാർണിഷ് ചെയ്യാൻ വേണ്ട അളവിൽ

ക്യാപ്സിക്കം- ​ഗാർണിഷ് ചെയ്യാൻ വേണ്ട അളവിൽ

സവോള – ​ഗാർണിഷ്

 

 

തയ്യാറാക്കേണ്ട വിധം

 

ഉടച്ച മുട്ടയിലേക്ക് 1 ടീസ്പൂൺ പാൽ ഒഴിച്ച് നന്നായി ബീറ്റ് ചെയ്ത് മാറ്റി വയ്ക്കുക. ഒരു പാൻ എടുത്ത ശേഷം അതിലേയ്ക്ക് 1 ട്ബുൽ സ്പൂൺ ബട്ടർ ഇടുക. ഉടനെതന്നെ ഇതിലേക്ക് ബീറ്റ് ചെയ്ത് വച്ച മുട്ട ഒഴിക്കുക. ചെറുതായി ​ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ക്യപ്സിക്കം സവോള എന്നിവ അതിന് മുകളിലേക്ക് ഇടുക. അതിന് ശേഷം ​ഗ്രേറ്റ് ചെയ്ത ചീസ് ചേർക്കുക. ഇനി ഇതിന് മുകളിലായി ചപ്പാത്തിയോ കുബ്ബൂയോ അല്ലെങ്കിൽ റൊമാലി റൊട്ടിയോ വച്ച് കൊടുക്കാം. അങ്ങനെ ഏകദേശം 2 മിനിട്ട് ചെറിയ തീയിൽ വേവിക്കുക. 2 മിനിട്ട് കഴിയുമ്പോൾ ഇത് തിരിച്ചിട്ട് അതിന് മുകളിൽ വീണ്ടും ചീസ് ഇടുക. വീണ്ടും 1 മിനിട്ട് കൂടി അങ്ങനെ വേവിക്കുക. അതിന് ശേഷം റോൾ ചെയ്തെടുക്കുക. ചൂടോടെ സോസ് ചേർത്ത് കഴിക്കാവുന്നതാണ്ൻ വേണ്ട

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe