ഈ അധ്യയന വർഷത്തെ (2025-26) എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (എച്ച്ഐ), എസ്എസ്എൽസി (എച്ച്ഐ) പരീക്ഷകളുടെ രജിസ്ട്രേഷനാണ് നവംബർ 18 മുതൽ ആരംഭിക്കുക.
രജിസ്ട്രേഷൻ നടപടികൾ നവംബർ 30ന് മുൻപായി പൂർത്തിയാക്കേണ്ടതാണ്. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ യാതൊരുവിധ മാറ്റവും അനുവദിക്കുന്നതല്ല എന്നും പരീക്ഷ ഭവൻ അറിയിച്ചു.
