പയ്യോളി: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടമാടിയിരുന്ന കേരളത്തിൽ ഈശ്വരൻ മനുഷ്യ രൂപത്തിൽ അവതരിച്ച് നിശബ്ദ വിപ്ലവത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന നിശബ്ദ വിപ്ലവകാരിയായിരുന്നുവെന്ന് റിട്ട: പ്രൊഫസർ എം .സഹദേവൻ അഭിപ്രായപ്പെട്ടു. ആരോടും കലഹിക്കാതെ സമൂഹത്തിൽ നടമാടിയിരുന്ന എല്ലാവിധ ദുരാചാരങ്ങൾക്കും എതിരെ സ്വന്തം പ്രവർത്തനത്തിലൂടെ മാതൃക കാണിച്ച ഗുരുദേവദർശനങ്ങൾ എക്കാലത്തും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം പയ്യോളി യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡണ്ട് കെ. പി . രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി രമേശൻ കുറുമയിൽ, സുഭാഷ് കോമത്ത്, എം ടി നാണു, എൻ കെ കുഞ്ഞിരാമൻ, കെ. സുമ, എം ടി വിനോദൻ എന്നിവർ സംസാരിച്ചു.
യൂണിയൻ ഗുരുമന്ദിരത്തിൽ, നടത്തിയ ഗുരുപൂജക്കും ഗുരുദേവ കൃതികളുടെ പാരായണത്തിനും എംസി പ്രസന്ന, കെ എൻ ഓമന, കെ എൻ രത്നാകരൻ, എം ആർ കൃഷ്ണൻ, രാഘവൻ കൊളാവി, എ. വി.ഷീബ എസ് കെ പുഷ്പലത എന്നിവർ നേതൃത്വം നൽകി.