എസ് എൻ സി ലാവലിൻ കേസ് വീണ്ടും മാറ്റി, ഭരണഘടന ബഞ്ചിലെ വാദം തുടരുന്നതുകൊണ്ട് ഇന്ന് പരിഗണിക്കില്ല

news image
Sep 13, 2022, 8:00 am GMT+0000 payyolionline.in

ദില്ലി: എസ് എൻ സി ലാവലിൻ കേസ് ഇന്ന് പരിഗണിക്കില്ല.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഉച്ചയ്ക്ക്  ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിൻ ഹർജികൾ സുപ്രീംകോടതി ഉൾപ്പെടുത്തിയിരുന്നത്.എന്നാൽ  സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിലെ വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിൽ തുടരുകയാണ്.

ഭരണഘടനാ ബഞ്ചിലെ നടപടികൾ ഇന്നത്തേക്ക് പൂർത്തിയായാലേ മറ്റു ഹർജികൾ പരിഗണിക്കൂ എന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. പിണറായി വിജയൻ ഉൾപ്പടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ രണ്ടായിരത്തി പതിനേഴിൽ സിബിഐ നല്കിയ അപ്പീൽ ഉൾപ്പടെ അഞ്ചു ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe